സുരേഷ് ഗോപിയുടെ ജെ എസ് കെ യിൽ മകൻ മാധവും

ജെ എസ് കെ യാണ് സുരേഷ് ഗോപി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം .  ചിത്രത്തിന്റ സംവിധായകൻ പ്രവീൺ നാരായണനാണ്. 2018 ൽ അംഗരാജ്യത്തെ ജിമ്മന്മാർ എന്നൊരു ചിത്രം പ്രവീൺ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രമായ ജെ എസ്‌ കെ യിൽ സുരേഷ് ഗോപി ഭിഭാഷകന്റെ റോളിലാണ്   അഭിനയിക്കുന്നത് .അസ്‌കർ അലി ,മുരളി ഗോപി,ബൈജു സന്തോഷ്,അനുപമ പരമേശ്വരൻ,ശ്രുതി രാമചന്ദ്രൻ, എന്നിവരോടൊപ്പം സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ്‌ വും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മാധവിന്റെ കന്നിയങ്കമാണിത്.

കോസ്മോസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കിരൺ,അജ്മൽ ഹാസൻ എന്നിവരാണ് നിർമാതാക്കൾ.എഡിറ്റിങ് സജിത്ത് നിർവഹിക്കുന്നു.ചിത്രത്തിൻറെ ഷൂട്ടിങ് തൃശ്ശൂരും പരിസരത്തും പൂർത്തിയാകും.ഇരിഞാലകുരുടയിലാകും പ്രധാന ഷൂട്ടിങ് ലൊക്കേഷൻ.

ഈ ചിത്രത്തിൽ അഭിനയിക്കും മുൻപ് സുരേഷ് ഗോപിയുടെ മകൻ മാധവ് എറണാകുളത്തു മമ്മൂട്ടിയുടെ വീട്ടിൽ പോയി അനുഗ്രഹം തേടുകയുണ്ടായി. മമ്മൂട്ടിയും ഭാര്യ സുൽഫത്തും അതീവ ഹൃദ്യമായാണ് മാതാവിനോട് പെരുമാറിയത്.അഭിനയകലയിൽ സ്വന്തമായൊരു ശൈലി ഉണ്ടാകട്ടെ എന്ന് മമ്മൂട്ടി അനുഗ്രഹവും നൽകി. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുലും ആദ്യാഭിനയത്തിനു മുൻപ് മമ്മൂട്ടിയെക്കണ്ടു അനുഗ്രഹം തേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *