രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ യുടെ പൂജ കണ്ണൂർ പയ്യന്നൂരിൽ നടന്നു. സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ് അജിത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ ആണ്. സുരേഷ്, സുമലത, ചാക്കോച്ചൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കാമറ സബീൻ ഉരാളുകണ്ടി, സംഗീതം ഡോൺവിൻസെന്റ്. സിനിമക്കു വേണ്ടി തയാറാക്കിയ സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷ്, സുമലത എന്നിവരായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.