‘വെള്ളരിപട്ടണം’ മാർച്ച് 24ന് തിയേറ്ററുകളിലെത്തുന്നു

സൗബിൻ ഷാഹിർ ,മഞ്ജുവാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണം’ മാർച്ച് 24ന് തീയറ്ററുകളിലെത്തുന്നു. സലിംകുമാർ,സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്, മാല പാർവ്വതി,വീണ നായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ”വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് ‘ വെള്ളരി പട്ടണം’. മഞ്ജുവാര്യർ കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോൾ സഹോദരനായ കെ.പി.സുരേഷായി സൗബിൻ ഷാഹിർ അഭിനയിക്കുന്നു. ഛായാഗ്രഹണം- അലക്‌സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എൻ.ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.

കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ, ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്.

Leave a Reply

Your email address will not be published. Required fields are marked *