‘വിവാഹ മോചനത്തിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക’: ഛായദേവി

ഛായ ദേവി എന്നാണ് ന‌ടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ മക്കളും ഈ ബന്ധത്തിൽ പിറന്നു. വരലക്ഷ്മി ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ്. ഛായ ദേവിയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തക്കെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഛായദേവി പങ്കുവെക്കുന്നുണ്ട്.

വിവാഹത്തിന് ഒരു വ്യക്തി മാനസികമായും ശാരീരികമായും വൈകാരികമായും തയ്യാറാകേണ്ടതുണ്ടെന്ന് ഛായ ദേവി പറയുന്നു. ഒരുപാട് ആളുകൾ തെറ്റായ കാരണങ്ങൾക്കായാണ് വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്യാൻ വ്യക്തമായ ഒരു കാരണം വേണം. ഇത് ഒരു ദിവസത്തെ ബന്ധമല്ല. വിവാഹം ഒരു യാത്രയാണ്. അത് നന്നായി യാത്ര ചെയ്യണം.

ഏത് സഹാചര്യത്തിലും ശരിയായിരിക്കുക എന്നത് മനസിൽ വേണം. ചില ആളുകൾ ശാരീരിക ആവശ്യത്തിന് വേണ്ടിയാണ് വിവാഹം ചെയ്യുന്നത്. ശാരീരികാ ആവശ്യങ്ങൾ വിവാഹത്തിലെ ചെറിയൊരു ഘടകമാണ്. അതിന് വേണ്ടി ചെയ്യുന്നതൊന്നും വിവാഹമായി കണക്കാൻ പറ്റില്ല.

ശരിയായ കാരണത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം ചെയ്താൽ ആ യാത്ര മികച്ചതായിരിക്കും. എന്നാൽ കാരണം തെറ്റാണെങ്കിൽ വിവാഹ ജീവിതം അവസാനിക്കും. മാനസികമായും ശാരീരികമായും സാമൂഹികമായും അത് ബാധിക്കും. ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ സാഹചര്യം വളരെ മോശമാകും. വിവാഹമോചനത്തിന് മുമ്പ് രണ്ട് വട്ടം ചിന്തിച്ച് തീരുമാനമെടുക്കണം.

സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകൾക്ക് പ്രധാനമാണ്. എന്ത് പ്രശ്നമായാലും സാഹചര്യമായാലും രണ്ട് പേരും ഒരുമിച്ച് നിൽക്കണം. വിട്ട് കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രം വിവാഹം ചെയ്യുക. പങ്കാളിയിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ച് കൊണ്ടിരുന്നാൽ ജീവിതം സന്തോഷകരമാകില്ല. അതിന് സാധിക്കുന്നില്ലെങ്കിൽ എങ്ങനെ ഒറ്റയ്ക്ക് സന്തോഷകരമായി ജീവിക്കാം എന്ന് അറിയുന്നതാണ് നല്ലത്, ഛായ ദേവി പറഞ്ഞതിങ്ങനെ.sarathkumars-ex-wife-chaya-devi-shares-her-opinion-about-marriage

വിവാഹമോചനത്തിന് ശേഷവും ഛായ ദേവിക്ക് ശരത്കുമാറുമായി സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ചെത്താറുമുണ്ട്. രാധികയുടെയും അടുത്ത സുഹൃത്താണ് ഛായ ദേവി. വരലക്ഷ്മി സിനിമാ മോഹം പ്രകടിച്ചപ്പോൾ പിന്തുണച്ചത് രാധികയും ഛായ ദേവിയുമാണ്. ശരത്കുമാറിനെ സമ്മതമായിരുന്നില്ല. നടനെ പറഞ്ഞ് സമ്മതിപ്പിച്ചതും രാധികയും ഛായ ദേവിയും കൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *