ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണ നായികയായിരുന്നു രാധിക ശരത്കുമാർ. സൂപ്പർ താരം ധനുഷിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചു നടന്ന ചില സംഭവങ്ങളാണ് കഴിഞ്ഞദിവസം രാധിക വെളിപ്പെടുത്തിയത്. പൊതുവേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്ത നടിയോട് ധനുഷ് പറഞ്ഞ മറുപടിയും ഹിറ്റ് ആണ്.
‘നാനും റൗഡി താൻ പുതു ച്ചേരിയിലാണ് ഷൂട്ട് ചെയ്തത്. ധനുഷ് നിർമിച്ച സിനിമയാണത്. നൈറ്റ് ഷൂട്ടിംഗാണ്. ദിവസവും ഞാനും നയൻതാരയും സംസാരിച്ച് നടക്കും. ഡിന്നർ അവൾ ഓർഗനൈസ് ചെയ്യും. സംവിധായകൻ വിഘ്നേഷ് വന്ന് സംസാരിച്ച് പോകും. ആ സിനിമ പൂർത്തിയാകുന്നതുവരെ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെന്ന് എനിക്കറിയില്ല.
ചിലരെ കണ്ടാൽ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടുപിടിക്കാൻ പറ്റുമെന്ന് ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു. ഞാൻ ചെന്നൈയിൽ വന്ന ശേഷം ധനുഷ് എനിക്ക് ഫോൺ ചെയ്തു. ചേച്ചി ഷൂട്ടിംഗ് എങ്ങനെയാണ് നടന്നതെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. നിങ്ങൾ ഒരു കാര്യം അറിഞ്ഞോയെന്നും ധനുഷ് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ നയനും വിക്കിയും വിവാഹം ചെയ്യാൻ പോകുന്നു, നിങ്ങൾ അറിഞ്ഞോയെന്ന് ധനുഷ്. ചുമ്മാ പറയരുത്, ഞാനല്ലേ കൂടെ ഷൂട്ടിംഗിലുണ്ടായിരുന്നത്, കഥയുണ്ടാക്കരുത് എന്ന് ഞാൻ പറഞ്ഞു. വലിയ നടിയാണ് പോലും. നിങ്ങളുടെ കണ്ണിന്റെ മുന്നിൽ ഇത്രയും നടന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്ന് ധനുഷ് ചോദിച്ചു. അപ്പോഴാണ് അവർ പ്രണയത്തിലാണെന്ന് ഞാനറിഞ്ഞത്’ രാധിക ശരത്കുമാർ പറഞ്ഞു.