ലെന പോലീസ് ആകുമ്പോള്‍

ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വനിത’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ഷട്ടര്‍ സൗണ്ട് എന്റര്‍ടെയിന്‍മെന്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ ജബ്ബാര്‍ മരക്കാര്‍ ചിത്രം നിര്‍മിക്കുന്നു. ജനുവരി 20ന് റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷമീര്‍ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകന്‍. വനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ‘വനിത’.

ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് എന്നിവരും ഒരു കൂട്ടം യഥാര്‍ത്ഥ പോലീസുകാരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ് ഹംസ, പ്രൊജക്ട് ഡിസൈനര്‍ സമദ് ഉസ്മാന്‍, എഡിറ്റിങ് മെന്റോസ് ആന്റണി, സംഗീതം ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫ് കരുപ്പടന്ന.

Leave a Reply

Your email address will not be published. Required fields are marked *