‘റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല’; ബാബുരാജ്

വില്ലൻ കഥാപാത്രങ്ങളിലൂടെ കോമഡി വേഷത്തിലെത്തുകയും മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത താരമാണ് ബാബുരാജ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ബാബുരാജിൻറെ തലവര മാറ്റിയത്. സിനിമയിലെ ആദ്യകാലങ്ങൾ തുറന്നുപറഞ്ഞ താരത്തിൻറെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു.

‘പത്തു പതിനഞ്ച് വർഷത്തോളം ഇടിയും തല്ലും കൊണ്ട്, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട്. അതൊക്കെ ഒരുകാലം. എന്നെത്തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ലിറ്റിൽ ഹാർട്‌സ്.

അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എൻറെ അടുത്ത സുഹൃത്തായിരുന്നു. ബേബിയെന്നും വെള്ളമടിക്കുന്ന ആളാണ്. ക്ലൈമാക്സ് മുഴുവൻ വെള്ളമടിച്ച് നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ട് എടുത്ത ക്ലൈമാക്സാണ്. ആ അഞ്ച് ദിവസവും ഇതേ മൂഡ് നിലനിർത്തണം. അത് വലിയ പണിയായിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല’ ബാബുരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *