മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘നെയ്മർ’

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ, വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദമ് ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദർശ് സുകുമാരൻ,പോൾസൻ സ്‌കറിയ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു.

ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളുംഅഭിനയിക്കുന്നു. കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *