മാതാപിതാക്കളോട് അനുസരണക്കേടു കാണിച്ചിട്ടുണ്ടെന്ന് ഐശ്വര്യലക്ഷ്മി

ഇൻഡിപെൻഡന്റായ വ്യക്തിയാണ് താനെന്ന് യുവനടി ഐശ്വര്യലക്ഷ്മി. മാതാപിതാക്കൾ ജോലിക്കാരായിരുന്നതുകൊണ്ട് പത്താംക്ലാസിൽ ആയപ്പോൾ ട്യൂഷനു പോകുന്നതും സ്‌കൂളിൽ പോകുന്നതും ഒറ്റയ്ക്കായിരുന്നു. വളരെ സ്ട്രിക്ടായാണ് എന്നെ വളർത്തിയത്. സ്‌കൂളിൽ നിന്ന് ടൂറിനു പോകുമ്പോൾ എന്നെ വിടില്ലായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ റിബലായിട്ടുണ്ട്. ചില അനുസരണക്കേടുകളൊക്കെ കാണിച്ചിട്ടുണ്ട്.

ഷൂട്ടിംഗിന് മിക്കവാറും ഒറ്റയ്ക്കാണു പോകുന്നത്. അച്ഛനോ അമ്മയോ ആരെങ്കിലും കൂടെയുണ്ടെങ്കിൽ അവർ അവിടെ കംഫർട്ടബിളാണോ എന്നോർത്താകും ടെൻഷൻ. സിനിമ ഫീൽഡുമായി ബന്ധമൊന്നും ഇല്ലാത്തതുകൊണ്ട് അഭിനയിക്കുന്നതിനേക്കാൾ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിലായിരിക്കും എന്റെ ശ്രദ്ധ. അതവർക്കും അറിയാവുന്നതുകൊണ്ട് ഒന്നോ രണ്ടോ ദിവസമേ സെറ്റിൽ വരാറുള്ളൂ.

സിനിമയിൽ ബന്ധങ്ങളില്ലാത്ത ആളാണ് ഞാൻ. ഒരു കഥ കേട്ട് സെലക്ട് ചെയ്യുന്ന കാര്യത്തിൽ മാതാപിതാക്കൾക്കും ഹെൽപ്പ് ചെയ്യാൻ കഴിയില്ല. ആദ്യം മുതലേ ദൈവത്തിന്റെയൊരു കരുതൽ എന്നോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും നല്ല കഥാപാത്രങ്ങൾ നല്ല ടീമിനൊപ്പം ചെയ്യാൻ കഴിഞ്ഞത്. എനിയ്ക്കു കിട്ടിയ കഥാപാത്രങ്ങളിൽ ഞാൻ ഹാപ്പിയാണ്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *