ഭാര്യയും ചോദിക്കും ‘എന്തു പറ്റി രമണാ…’ എന്ന്; ഹരിശ്രീ അശോകൻ

മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമയാണ് ദിലീപിന്റെ പഞ്ചാബി ഹൗസ്. ലാൽ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, തിലകൻ, മോഹിനി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകനോട് ദിലീപ് ചോദിക്കുന്ന- എന്തുപറ്റി രമണാ… എന്ന ഡയലോഗ് സർവകാല ഹിറ്റ് ആണ്. സുഹൃത്തുക്കൾ വിഷമിച്ചിരിക്കുന്നതു കണ്ടാൽ മലയാളികൾ ഇന്നും ഈ ഡയലോഗ് ഉപയോഗിക്കുന്നു.

അതേസമയം, വിഷമിച്ചിരിക്കുന്നതു കണ്ടാൽ തന്റെ ഭാര്യയും എന്തുപറ്റി രമണാ എന്നു ചോദിക്കാറുണ്ടെന്ന് അശോകൻ പറയുന്നു. താരത്തിന്റെ വാക്കുകൾ,

‘പഞ്ചാബി ഹൗസിലെ ഡയലോഗുകളും പ്രോപർട്ടിയും വരെ ഹിറ്റായ കാലമായിരുന്നു. സിനിമയിലെ അലക്ക് കല്ല് സെറ്റിൽ നിർമിച്ചതാണ്. ഇപ്പോഴും അത് ചേർത്തലയിലെ തരകൻ ഫാമിലിയിലുണ്ട്. ഞാൻ പോയി കണ്ടിട്ടുണ്ട്. പഞ്ചാബി ഹൗസിലെ ഡയലോഗുകളെല്ലാം ഇപ്പോഴും ആളുകൾക്ക് മനഃപ്പാഠമാണ്.

എന്തെങ്കിലും ഒരു വിഷമം ഉണ്ടാവുമ്പോൾ ആളുകൾ ആദ്യം ചോദിക്കുന്നത് എന്തുപറ്റി രമണാ എന്നാണ്. വീട്ടിൽ എന്റെ ഭാര്യയും എന്നോട് ഇങ്ങനെ ചോദിക്കാറുണ്ട്. എന്തുപറ്റി രമണാ, എന്താണ് രമണാ മിണ്ടാതിരിക്കുന്നത് എന്നൊക്കെ ചോദിക്കും. അപ്പോൾ ഞാൻ നഹി നഹി എന്ന് പറയും. അതേ സമയം പഞ്ചാബി ഹൗസിന്റെ സ്‌ക്രിപ്റ്റിന്റെ മുക്കാൽ ഭാഗം മാത്രമേ സിനിമ ആയിട്ടുള്ളൂ. അതിൽ മാറ്റിവച്ച സ്‌ക്രിപ്റ്റും കോമഡിയും ഉണ്ടെങ്കിൽ പഞ്ചാബി ഹൗസ് പോലെ രണ്ട് സിനിമ ചെയ്യാം’ ഹരിശ്രീ അശോകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *