‘ഫ്രണ്ട്‌സ്’ സീരിസ് താരം മാത്യു പെറി അന്തരിച്ചു

ഹോളിവുഡ് സീരിസ് ‘ഫ്രണ്ട്’സിലെ ചാൻഡ്‌ലർ ബിങ്ങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി അന്തരിച്ചു. 54 വയസായിരുന്നു. ലൊസാഞ്ചലസിലെ തന്റെ വസതയിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണു അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത് തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുനിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയിട്ടില്ല.  

വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. എൻബിസിയുടെ ഫ്രണ്ട്‌സ് സീരിസാണ് മാത്യു പെറിയെ പ്രശസ്തനാക്കുന്നത്. ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *