ഫോ​ണി​ല്‍ നി​ന്നും നി​ന്‍റെ പേ​ര് ഞാ​ന്‍ ഇ​പ്പോ​ഴും ഡി​ലീ​റ്റ് ചെ​യ്തി​ട്ടി​ല്ല; സുബി സുരേഷിൻ്റെ ഓര്‍മദിനത്തില്‍ ടിനി ടോമിൻ്റെ കരളലയിക്കുന്ന പോസ്റ്റ്

മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു സുബി സുരേഷ്. സ്റ്റേജ് ആർട്ടിസ്റ്റായി ജീവിതം ആരംഭിച്ച സുബി മിനി സ്ക്രീനിലും പിന്നീട് വെള്ളിത്തിരയിലും തന്‍റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ്. അവതാരക എന്ന നിലയിലും സുബി ജനപ്രിയയായിരുന്നു. ഏഷ്യാനെറ്റിലെ ഫൈവ് സ്റ്റാർ തട്ടുകട സുബിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു.

അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുബി വേർപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. സുബിയുടെ ഓർമദിനത്തിൽ സഹപ്രവർത്തകനും നടനുമായ ടിനി ടോം പങ്കുവച്ച കുറിപ്പ് ആരുടെയും കണ്ണുനനയിക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു.

ടിനിയുടെ കുറിപ്പ്:

സു​ബീ…​സ​ഹോ​ദ​രി… നീ ​പോ​യി​ട്ടു ഒ​രു വ​ര്‍​ഷം ആ​കു​ന്നു… ഫോ​ണി​ല്‍ നി​ന്നും നി​ന്‍റെ പേ​ര് ഞാ​ന്‍ ഇ​പ്പോ​ഴും ഡി​ലീ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​ട​യ്ക്കു വ​രു​ന്ന നി​ന്‍റെ മെ​സേ​ജു​ക​ളും കോ​ളു​ക​ളും ഇ​ല്ലെ​ങ്കി​ലും നീ ​ഒ​രു വി​ദേ​ശ യാ​ത്ര​യി​ല്‍ ആ​ണെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചോ​ളാം. നി​ന്നെ ആ​ദ്യ​മാ​യി ഷൂ​ട്ടിം​ഗി​നു കൊ​ണ്ടു​പോ​യ​ത് ഞാ​ന്‍ ഇ​ന്നും ഓ​ര്‍​ക്കു​ന്നു. നി​ന്‍റെ അ​വ​സാ​ന യാ​ത്ര​യി​ലും ഞാ​ന്‍ കൂ​ടെ ഉ​ണ്ടാ​യി​രി​ന്നു… തീ​ര്‍​ച്ച​യാ​യും ന​മു​ക്കാ മ​നോ​ഹ​ര തീ​ര​ത്ത് വ​ച്ച് ക​ണ്ടു​മു​ട്ടാം.

Leave a Reply

Your email address will not be published. Required fields are marked *