പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്ന്; ടിക് ടിക് ടിക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓർമകൾ പങ്കിട്ട് രാധ

ടിക് ടിക് ടിക് എന്ന സിനിമയുടെ സെറ്റിൽ ബിക്കിനി ധരിച്ച് അഭിനയിച്ചതിന്റെ വേവലാതിയെക്കുറിച്ച് നടി രാധ ഓർക്കുന്നു. കമൽഹാസൻ നായക വേഷത്തിലെത്തിയ ചിത്രത്തിൽ സ്വപ്ന, മാധവി, രാധ എന്നിവരായിരുന്നു നായികമാർ. 1981 ലാണ് ചിത്രം റിലീസായത്. ഭാരതി രാജ സംവിധാനം നിർവഹിച്ച് ടിക് ടിക് ടിക് അക്കാലത്തെ ഒരു ‘ചൂടൻ’ സിനിമയായിരുന്നു.

ടിക് ടിക് ടിക്കിന്റെ സെറ്റിൽനിന്നുള്ള ഒരോർമ്മ പങ്കുവെക്കുകയാണ് നടി രാധ സോഷ്യൽ മീഡിയയിൽ. രാധ ഇന്നൊരു കുടുംബിനിയാണ്. 1991ൽ ഒരു ഹോട്ടൽ വ്യവസായിയായ രാജശേഖരൻ നായരുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയം നിർത്തിയ രാധയ്ക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. അവരുടെ രണ്ട് പെൺമക്കളും – കാർത്തികയും തുളസിയും – ചുരുക്കം ചില സിനിമകളിൽ പ്രവർത്തിച്ചു.

ചൊവ്വാഴ്ച ട്വിറ്ററിലൂടെ, തന്റെ സഹതാരങ്ങളായ സ്വപ്നയ്ക്കും മാധവിക്കും ഒപ്പം ടിക് ടിക് ടിക്കിൽ ബിക്കിനി ധരിച്ച അനുഭവമാണ് അവർ അനുസ്മരിച്ചത്. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയിരുന്നെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ആ നിമിഷത്തിന്റെ പിരിമുറുക്കം താരം ഓർമ്മിക്കുന്നു. ആ സന്ദർഭത്തെ അതിജീവിക്കാൻ വളരെയധികം ശക്തിയും മാനസിക സമ്മർദ്ധവും അനുഭവിക്കേണ്ടി വന്നെന്നാണ് ഇപ്പോൾ അവർ ഓർക്കുന്നത് .

ടിക് ടിക് ടിക് 1981-ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലറായിരുന്നു. ബിക്കിനി രംഗം അവതരിപ്പിച്ച ആദ്യ തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. തന്റെ പോസ്റ്റിൽ, അനായാസമായി ബിക്കിനി ധരിച്ച സഹനടി മാധവിയെ രാധ പ്രശംസിക്കുന്നു.

ചിത്രത്തിലെ ഒരു സ്റ്റിൽ പങ്കുവെച്ചുകൊണ്ട് രാധ ട്വീറ്റ് ചെയ്തു, ”ടിക് ടിക് ടിക്കിന്റെ ഷൂട്ടിംഗ് നാളുകളിലെ എന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയിരിക്കാം, എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കിയാൽ, അന്നത് ചെയ്യാൻ ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെയും ശക്തിയുടെയും പേരിൽ ഞാൻ സ്വയം അഭിനന്ദിക്കുന്നു, ഏതു വസ്ത്രം ധരിച്ചാലും ആ അനായാസമായ മുഖഭാവമുള്ള മാധവിയെ പ്രത്യേകം പ്രശംസിക്കുന്നു. അവർ കൂട്ടിച്ചേർത്തു,

ചില ഓർമ്മകളെ ഇപ്പോൾ ഞാൻ ഇവിടെ പങ്കുവെക്കുന്നത്തിൽ പറയാത്ത പല കാര്യങ്ങളും ഉണ്ട്. ഈ സുന്ദരികളെ അവതരിപ്പിക്കാനായി ഞങ്ങൾ ശരിയായ കൈകളിൽ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഡിസൈനർ വാണി ഗണപതിയായിരുന്നു. ടിക് ടിക് ടിക് ഹിന്ദിയിലേക്ക് കരിഷ്മ (1984) എന്ന പേരിൽ കമൽഹാസനും അഭിനയിച്ചു. ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് ഐ വി ശശിയാണ്. കൂടാതെ റീന റോയ്, ടീന മുനിം, ഡാനി ഡെൻസോങ്പ, സ്വരൂപ് സമ്പത്ത്, ജഗ്ദീപ്, സരിക എന്നിവരും അഭിനയിച്ചു .

പ്രധാനമായും തമിഴ് സിനിമകളിൽ പ്രവർത്തിച്ച രാധ തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. 1991ൽ പുറത്തിറങ്ങിയ ശാന്തി എനതു ശാന്തി എന്ന തമിഴ് ചിത്രത്തിലാണ് അവർ അവസാനമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *