പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ എഴുതിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അഖിൽ രാജ് ആണ്.

ചിത്രം ഡിസംബർ 15ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാസം സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *