പുരുഷ മേധാവിത്വമൊന്നും ഇല്ല: മഞ്ജു പിള്ള പറയുന്നു

മലയാളത്തിൻറെ പ്രിയ നടിയാണ് മഞ്ജു പിള്ള. ഹാസ്യവേഷങ്ങൾ കൂടുതലായും കൈകാര്യം ചെയ്തിരുന്ന മഞ്ജു ഹോം എന്ന ചിത്രത്തിൽ നടത്തിയ തകർപ്പൻ പ്രകടനം താരത്തിൻറെ കരിയറിലെ നാഴികക്കല്ലായി മാറി.

തൻറേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും താരം പിന്നോട്ടല്ല. സിനിമയിലെ പുരുഷമേധാവിത്വത്തെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. മഞ്ജുവിൻറെ വാക്കുകൾ ചലച്ചിത്രമേഖലയിലുള്ളവർ മാത്രമല്ല, സാധരണക്കാരും ഏറ്റെടുത്തു.

‘സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻറെ കാര്യങ്ങൾ നോക്കണമെന്നാണ്. പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ് ബഹുമാനവും സ്‌പേസും കിട്ടുന്നത് എന്ന്. ഒരിക്കലും അല്ല.

ഇപ്പോഴത്തെ ഏതൊരു സ്ഥലത്തും സ്ത്രീകൾക്ക് സ്‌പേസ് കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. സ്‌പേസ് നല്ല രീതിയിൽ ഉപയോഗിക്കുക. പുരുഷ മേധാവിത്വമൊന്നും ഇപ്പോൾ ഒരു സ്ഥലത്തും ഇല്ല. ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയല്ല. അവനവൻറെ ആവശ്യങ്ങൾ അവനവൻ തന്നെ പറഞ്ഞ് അതിന് വേണ്ടി ഫൈറ്റ് ചെയ്യുക. അതാണു ചെയ്യേണ്ടത്’- മഞ്ജു പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *