പാൻ ഇന്ത്യൻ ചിത്രമായ ‘ കബ്‌സ ‘ മാർച്ച് 17ന് തിയേറ്ററുകളിലേക്ക്

ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന ‘കബ്സ’ മാർച്ച് 17 ന് റിലീസ് ചെയ്യും.മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രേയ ശരൺ ശിവരാജ്കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഹെഡ്- യമുന ചന്ദ്രശേഖർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗഗൻ.ബി.എ. എന്നിവരാണ് അണിയറപ്രവർത്തകർ.കെജിഎഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്റൂറാണ് കബ്‌സയുടെ സംഗീതം ഒരുക്കുന്നു.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷൻ പിരിയോഡിക്കായി ഒരുങ്ങുന്ന ‘കബ്സ’ നമുക്ക് മുന്നിൽ മൺമറഞ്ഞു പോയ, യാതനകൾ നേരിടേണ്ടി വന്ന സ്വാതന്ത്ര സമര സ്നേനികളുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്നതും സിനിമയിൽ പറയുന്നുണ്ട്. കെ ജി എഫിന് ശേഷം പാൻ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. കൂടാതെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ ഫൈറ്റ് മാസ്റ്റേഴ്‌സ് ആയ രവി വർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ തുടങ്ങിയവരും കബ്‌സയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ഈ ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. കെ ജി എഫിന് പുറമെ 777ചാർളിയും വിക്രാന്ത് റോണയും കാന്താരയും ബോക്‌സ് ഓഫീസിന് നേടികൊടുത്ത കളക്ഷൻ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യൻസിനിമവ്യവസായത്തെയും ഉയരങ്ങളിൽ എത്തിച്ചിരുന്നു. E4 എന്റെർടെയ്ൻമെന്റ് ആണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *