പരുത്തിവീരനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു; പ്രിയാമണി

പരുത്തിവീരൻ മറക്കാനാവാത്ത സിനിമയാണെന്ന് നടി പ്രിയാമണി. ഒരുപാടു കഷ്ടപ്പെട്ട് അഭിനയിച്ച സിനിമ. അതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള നാഷണൽ അവാർഡ്, ഫിലിംഫെയർ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. മാത്രമല്ല ഫിലിം ഫെസ്റ്റിവലിൽ എനിക്കും കാർത്തിയ്ക്കും ക്യാമറാമാനും അവാർഡുണ്ടായിരുന്നു.

എന്നാൽ, ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരുപാടുപേർ ചേർന്നു ബലമായി എന്നെ കീഴ്പ്പെടുത്തുന്ന രംഗം ആ സിനിമ കണ്ടവർ മറക്കില്ല. ഫിലിം ഫെസ്റ്റിവലിനു വന്നവരെല്ലാം കാർത്തിയോട് സിനിമയിൽ അഭിനയിച്ച കുട്ടി എവിടെ, അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നു തിരക്കിയെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അത് സിനിമയാണെന്നും അഭിനയമാണെന്നുമെല്ലാം അവർക്കറിയാം. എന്നാൽ, സിനിമയും കഥാപാത്രവും എത്രമാത്രം സ്പർശിച്ചു എന്നതിന്റെ തെളിവാണ് അവരെന്നെപ്പറ്റി കാർത്തിയോട് ചോദിച്ചുവെന്നത്- പ്രിയാമണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *