നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് പൊന്നിയൻ സെൽവൻ 2

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ 2. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. നിർമാതാക്കളായ മദ്രാസ് ടാക്കീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഏപ്രിൽ 28 ന് തിയേറ്ററലെത്തിയ ചിത്രം ആദ്യദിനം തന്നെ 38 കോടി രൂപയായിരുന്നു ബോക്‌സോഫീസ് കളക്ഷൻ. സാക്നിൽക്ക് റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോൾ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷൻ.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷൻ നേടി. കർണാടകയിലെ കലക്ഷൻ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയിൽ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും. 105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷൻ. കൂടാതെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും പൊന്നിയിൻ സെൽവൻ 2 സ്വന്തമാക്കിയിട്ടുണ്ട്. ആദ്യഭാഗത്തെക്കാൾ മികച്ചുനിൽക്കുന്നു രണ്ടാംഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്-1ൽ തൃഷയും കാർത്തിയുമാണ് സ്‌കോർ ചെയ്തതെങ്കിൽ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചതെന്നും പറയുന്നു. കൂടുതൽ ഇമോഷണൽ രീതിയിലാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം.

ചോള സാമ്രാജ്യത്തിൻറെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണി രത്‌നം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിൻറെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം എത്തിയതെങ്കിൽ, അരുൾമൊഴി വർമ്മനായി ജയം രവിയും, വാന്തിയ തേവനായി കാർത്തിയുമെത്തുന്നു. നന്ദിനി, കുന്ദവൈ എന്നെ കഥാപാത്രങ്ങളായാണ് ഐശ്വര്യ റായ്, തൃഷ എന്നിവരെത്തിയിരിക്കുന്നത്.അഞ്ചു ഭാഷകളിലായിട്ടാണ് പൊന്നിയിൻ സെൽവൻ പ്രേക്ഷകരിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *