ദ്യശ്യം-2 കണ്ടിറങ്ങിയ ശ്രിയയുടെയും ഭര്‍ത്താവിന്റെയും ചുംബനചിത്രം വൈറല്‍

ദൃശ്യം-2 ഹിന്ദി പതിപ്പ് സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ നാലു ദിവസം കൊണ്ട് 75 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ദൃശ്യം-2 മലയാളത്തിലും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവഗണ്‍ ആണ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഹിന്ദി പതിപ്പില്‍ അവതരിപ്പിക്കുന്നത്. ശ്രിയ ശരണ്‍, തബു, അക്ഷയ് ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു.

ദൃശ്യം സിനിമ തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് ശ്രിയ അഭിമുഖങ്ങളില്‍ പറഞ്ഞത്. നിഷികാന്ത് കാമത്ത് ആണ് ദൃശ്യത്തിന്റെ ആദ്യ ഹിന്ദി പതിപ്പ് ഒരുക്കിയത്. ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ അദ്ദേഹം രണ്ടു വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. 2015ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റ് ആയിരുന്നു. ദൃശ്യം-2 സംവിധാനം ചെയ്തത് നിര്‍മാതാവു കൂടിയായ അഭിഷേക് പഥക് ആണ്. ഇരുവരുടെയും സംവിധാനശൈലി വ്യത്യസ്തമാണെന്നും ഇരുവരും മികച്ച സംവിധായകരാണെന്നും ശ്രിയ പറഞ്ഞു. ദൃശ്യം-2 ന്റെ തിരക്കഥ വായിച്ചപ്പോള്‍തന്നെ കഥാപാത്രമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിലെ സീനുകള്‍ തന്നെ വല്ലാതെ സ്പര്‍ശിച്ചെന്നും ശ്രിയ പറയുകയുണ്ടായി.

അതേസമയം, ദൃശ്യം-2 കണ്ടിറങ്ങിയ ശ്രിയയും ഭര്‍ത്താവും തമ്മിലുള്ള ചുംബന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രം കണ്ടിറങ്ങിയ ശ്രിയയുടെ ഭര്‍ത്താവ് ശ്രിയയെ അഭിനന്ദിച്ചുകൊണ്ടാണ് സ്‌നേഹചുംബനം നല്‍കുന്നത്. റഷ്യന്‍ ടെന്നീസ് താരവും വ്യവസായിയുമായ ആന്‍ദ്രേ കൊഷ്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ലായിരുന്നു ഇരുവരും വിവാഹിതരായത്

Leave a Reply

Your email address will not be published. Required fields are marked *