ദുബായിലെ ആളുകൾ ഉറക്കം എഴുന്നേൽക്കണമെങ്കിൽ ഞാൻ വേണമെന്ന് നൈല ഉഷ; അവിടുത്തെ കോഴിയാണല്ലേ എന്ന് വിജയരാഘവൻ

ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ജോജുവും കല്യാണിയും അച്ഛനും മകളുമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിൽ നൈല ഉഷ പറയുന്ന കാര്യത്തിന് വിജയരാഘവൻ കൊടുക്കുന്ന തഗ്ഗ് മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ”അത് എന്താണെന്നറിയുമോ, ഞാനവിടെയില്ലെങ്കിൽ ദുബായിലെ ആളുകൾക്ക് ഉറക്കം എഴുന്നേൽക്കാൻ പറ്റില്ല. ഞാനവിടെ പോയിട്ട് മൈക്ക് ഓൺ ചെയ്തിട്ട് ഗുഡ്‌മോർണിംഗ്, എഴുന്നേറ്റേ… എന്നു പറഞ്ഞാലേ അവിടെയുള്ളവർ എഴുന്നേൽക്കൂ…” എന്ന് നൈല പറഞ്ഞു. അത് കേട്ടിട്ട്, ”അവിടുത്തെ കോഴിയാണല്ലേ…” എന്നാണ് വിജയരാഘവൻ ചോദിച്ചത്.

‘പെൺകുട്ടികളെയങ്ങനെ കോഴിയാക്കാൻ പറ്റില്ലല്ലോ, ആണുങ്ങളെയല്ലേ പറ്റൂ… താങ്ക് ഗോഡ്..” എന്ന് നൈലയും പറഞ്ഞു. അപ്പോൾ, ” ഞങ്ങളൊക്കെ നാട്ടിൻപുറത്ത് ജീവിക്കുന്നവരാ, അവിടെ കോഴി കൂവും…” എന്നും വിജയരാഘവൻ പറയുന്നുണ്ട്. വിജയരാഘവന്റെ തഗ്ഗ് മറുപടി കേട്ടിട്ട് കല്യാണിയും ബാക്കിയുള്ളവരും പൊട്ടിപ്പൊട്ടി ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *