‘തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസിൽനിൽക്കുന്ന കഥാപാത്രങ്ങൾ എനിക്കു ലഭിച്ചു’; മഞ്ജു വാര്യർ

മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിൻറെ പൂർണതയാണ് മഞ്ജു വാര്യർ. കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ അഭ്രപാളിയിൽ അന്നോളം കണ്ട സ്ത്രീസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നു ആ അഭിനേത്രി. നൃത്തത്തിലും അഭിനയത്തിലും തൻറെ കയ്യൊപ്പു പതിപ്പിച്ച മഞ്ജു വാര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. സിനിമയിലെ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് താരം:

ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തും. അല്ലെങ്കിൽ ആ കഥാപാത്രമായി മാറാൻ കഴിയും. ചെയ്തു കഴിയുമ്പോൾ തോന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. സത്യം പറഞ്ഞാൽ, തുടക്കം മുതൽ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം കണ്ടു വിലയിരുത്താൻ എപ്പോഴും കഴിയണമെന്നില്ല. സമയക്കുറവും ഷൂട്ടിങ് തിരക്കുകളെല്ലാം അതിനു കാരണമാകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇന്നോളം പുരുഷകഥാപാത്രങ്ങളുടെ നിഴലായി നിൽക്കേണ്ട സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകനും തിരക്കഥാകൃത്തുകളും എനിക്കു വേണ്ടി രൂപപ്പെടുത്തിയത്- മഞ്ജു വാര്യർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *