ഡിറ്റക്റ്റീവ് ആദം ജോ; ഒരു സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം

കുടുംബത്തിലെ വിളക്കാണ്, ഐശ്വര്യമാണ് സ്ത്രീ എന്നാണു പറയുക. എന്നാല്‍ ഒരു സ്ത്രീ വഴിതെറ്റി യാത്ര തുടര്‍ന്നാല്‍ ആ കുടുംബത്തിന്റെ സ്ഥിതി എന്താകും? അത്തരത്തിലുള്ള ഒരു കുടുംബത്തില്‍ പ്രശ്‌നങ്ങളും തുടര്‍ന്ന് കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ‘ഡിറ്റക്റ്റീവ് ആദം ജോണ്‍’.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജോസി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റാഷിദ് തിരൂര്‍ നിര്‍വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ബിനോയ് കുമ്പളങ്ങി നിര്‍വഹിക്കുന്നു.

ആലാപനം നിത്യ റോസ് ഷിബു, സംവിധായകന്‍ ജോസി ജോര്‍ജ് തന്നെ. കഥ തിരക്കഥ സംഭാഷണമെഴുതി ചിത്രം നിര്‍മിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍ സുരേഷ് കായംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അയ്യമ്പിള്ളി പ്രവീണ്‍

Leave a Reply

Your email address will not be published. Required fields are marked *