‘ഡമ്മി അയൺ ബോക്സ് കൊണ്ട് തലയ്ക്കടിച്ചു, പക്ഷേ വീണപ്പോൾ ചോര കണ്ടു’; മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയുടെ ആവശ്യാനുസരണം ഫൈറ്റ് സീനുകളും താരം ചെയ്യാറുണ്ട്.ദി പ്രീസ്റ്റ്, ജാക്ക് ആൻഡ് ജിൽ, തുനിവ്, എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ കണ്ടതാണ്. അത്തരത്തിൽ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്ക് പറ്റിയ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ.

ഒരു അയൺ ബോക്‌സ് വച്ച് തലയ്ക്കടിക്കുന്ന രംഗത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഒരു ടിവി പരിപാടിയിക്കിടെയാണ് ഇക്കാര്യം താരം വിശദീകരിച്ചത്. ‘ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ ഒരു അയൺ ബോക്‌സ് വച്ച് എന്റെ തലയ്ക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്‌സ് ആണ് ഉപയോഗിച്ചത്. പക്ഷേ അതിന്റെ വയറും പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ വില്ലൻ വേഷം ചെയ്ത ആൾ അയൺ ബോക്‌സ് കൊണ്ട് തലയ്ക്ക് അടിച്ചു. പക്ഷേ വയർ ചുറ്റി പിൻ വന്ന് നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് നെറ്റിയിൽ നിന്ന് ചോര വരുന്നത് കണ്ടത്. കട്ട് പറയും വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചുപോയി. അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി’, മഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *