ടി.ജി. രവിയും ശ്രീജിത്തും വെള്ളിത്തിരയിലും അച്ഛനും മകനുമായി എത്തുന്നു; ‘വടു’ ചിത്രീകരണം ആരംഭിച്ചു

ടി.ജി. രവി, അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി വടു എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു. ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന വടു വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നു നിർമിക്കുന്നു.

ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണതകളോടെ, ഹൃദയസ്പർശിയായി ആവിഷ്‌ക്കരിക്കുന്നു വടു.

Leave a Reply

Your email address will not be published. Required fields are marked *