ജയ ജയ ജയ ജയ ഹേ; ഫിലിം റിവ്യു

ഒരു ടോക്സിക് വിവാഹബന്ധത്തിന്റെ കഥ പറഞ്ഞു ജയ ജയ ജയ ജയ ഹേ സൂപ്പർ മെഗാ ഹിറ്റ് ലേക്ക്’. ഗൗരവമേറിയ വിഷയം ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ‘ജയ ജയ ജയ ജയ ഹേ’. ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം., തീർത്തും ലളിതമായി, തെക്കൻ കേരളത്തിലെ രണ്ടു കുടുംബങ്ങളിൽ ഫോക്കസ് നൽകി സംഭവിക്കുന്ന പരമ്പരകളാണ് ഈ സിനിമയിൽ പറയുന്നത്.

ജയഭാരതിയായി നായിക ദർശന രാജേന്ദ്രൻ തന്നെയാണ് സിനിമയുടെ ഹൃദയം. സ്കൂൾ വിദ്യാർഥിനിയായും കുടുംബിനിയായും വരുന്ന കഥാപാത്രങ്ങൾ ദർശന ഭദ്രമാക്കിയിട്ടുണ്ട്. ‘അയ്യോ പാവം’ ലുക്കും അഹംഭാവവും തല്ലുകൊള്ളിത്തരവുമുള്ള രാജേഷ് എന്ന ഭർത്താവിന്റെ കഥാപാത്രമായിട്ട് ബേസിൽ എത്തുന്നു.

അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, നോബി മാർക്കോസ് എന്നിവരുടെ കഥാപാത്രങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.

ധൈര്യമായി ടിക്കറ്റ് എടുത്തോളൂ, ജയയും രാജേഷും നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *