ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആര്‍ക്ക് വേണ്ടി? ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ്

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സുധന്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോഴുള്ള അനുഭവമാണ് എല്‍ദോ സെല്‍വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ദയവായി കെഎസ്എഫ്ഡിസിയെ തകര്‍ത്തെറിയരുത്, രക്ഷപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവരെ ഏല്‍പ്പിക്കണം’ എല്‍ദോ പറയുന്നു.

കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനെ വിമര്‍ശിച്ച് പൊഡക്ഷന്‍ കണ്‍ട്രോളന്‍ എല്‍ദോ സെല്‍വരാജ് രംഗത്ത്. കഴിഞ്ഞ ദിവസം താന്‍ അഭിനയിച്ച സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം വിവരിച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ കെഎസ്എഫ്ഡിസിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നി നിലകളിലും സിനിമയില്‍ തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചയാളാണ് എല്‍ദോ.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ സുധന്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അവിടെയുള്ള സാങ്കേതിക വശത്തിന്റെ പരിമിതികളും പോരായ്മയും ചൂണ്ടിക്കാട്ടിയാണ് എല്‍ദോ വിമര്‍ശനം്. പ്രശ്‌നം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ചിത്രാഞ്ജലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇനിയെന്നാണെന്നും എല്‍ദോ ചോദിക്കുന്നു. ചിത്രാഞ്ജലി കെഎസ്എഫ്ഡിസിയെ പ്രതിക്കൂട്ടിലാക്കി എല്‍ദോ വിമര്‍ശിക്കുമ്പോള്‍ നിരവധി പേരാണ് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്. ഇതേ അനുഭവം നിരവധി പേര്‍ക്കുണ്ടായിട്ടുണ്ടെന്നും പറയുന്നു. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്തതെന്നും പലവട്ടം പറഞ്ഞ് മടുത്ത കാര്യമാണെന്നും ഡബ്ബിങ്ങിന്റെ കാര്യം മാത്രമല്ല, ഡിഐയിലെ സ്ഥിതിയും മറിച്ചല്ലെന്നുള്ള പ്രതികരണവുമായി ആളുകള്‍ എത്തുന്നുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ പോലും പുറത്താണ് സിനിമ ചെയ്യുന്നതെന്നുമുള്ള നിരീഷണവും ചിലര്‍ പങ്കുവെയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *