‘ഗ്ലാമർ പ്രദർശനം നിർത്തിയപ്പോൾ വീട്ടിലിരിക്കേണ്ടിവന്നു’; ഇന്ദ്രജ

ഇന്ദ്രജ മലയാളികൾക്കു പ്രിയപ്പെട്ട നടിയാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിനു മലയാളത്തിലുണ്ട്. ഗ്ലാമർ റോളുകൾ വിട്ടതോടെ സിനിമയില്ലാതെ കുറേക്കാലം വീട്ടിലിരുന്നു താരം. അക്കാലത്തെക്കുറിച്ച് പറയുകയാണ് ഇന്ദ്രജ:

തെലുങ്കിൽ ചെയ്തതെല്ലാം കോളജ് ഗേൾസ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയിൽ കംഫർട്ടബിൾ മലയാളത്തിലാണ്. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്‌തെങ്കിലും അവ റിയൽ അല്ല. എല്ലാം വാണിജ്യ മസാലച്ചിത്രങ്ങൾ. ഡാൻസും പാട്ടും ഫൈറ്റും മാത്രമുള്ള സിനിമകൾ.

ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട എന്ന തീരുമാനമെടുത്ത് ഒരു കൊല്ലം കാത്തിരുന്നു. പക്ഷെ തെലുങ്കിൽനിന്ന് ഓഫറുകൾ വന്നില്ല. തെലുങ്കിൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാൽ ചെയ്യാമെന്ന് കരുതി കാത്തിരുന്നു. അപ്പോൾ പടങ്ങളില്ലാതെ ഞാൻ വീട്ടിൽ ഇരുന്നു. എൻറെ കാഴ്ചപ്പാടുകൾ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താൽ എനിക്ക് മലയാളത്തിൽനിന്ന് ഓഫറുകൾ വന്നു- ഇന്ദ്രജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *