കിടക്ക പങ്കിട്ടിരുന്നെങ്കിൽ ഞാനിന്ന് നയൻതാരയേക്കാൾ വലിയ താരമാകുമായിരുന്നു: നിമിഷ ബിജോ

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ നടി നിമിഷ ബിജോ പറഞ്ഞ കാര്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. സിനിമയിലെ പല വമ്പൻ നടിമാരുടെയും സ്വകാര്യജീവിതത്തെ ലക്ഷ്യം വച്ചായിരുന്നു നിമിഷയുടെ പ്രസ്താവന.

റീലുകളിലൂടെയാണ് നിമിഷ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ താൻ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു തുറന്നുപറയുകയാണ് താരം. ഫൺ വിത്ത് സ്റ്റാർസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാൽ താൻ കിടക്ക പങ്കിടാൻ തയാറായില്ല എന്നാണ് നിമിഷ പറയുന്നത്.

‘കാസ്റ്റിംഗ് കൗച്ച് അംഗീകരിച്ചിരുന്നുവെങ്കിൽ ഞാനിന്ന് നയൻതാരയേക്കാളും വലിയ നടിയായേനെ. ഞാൻ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താത്പര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കിൽ എന്റെ ലെവൽ വേറെ ആകുമായിരുന്നു. അന്നും ഇന്നും എന്റെ കൂടെ നിൽക്കുന്നത് എന്റെ ഭർത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവർ എന്നെ തള്ളിപ്പറയില്ല…’ നിമിഷ പറഞ്ഞു.്

Leave a Reply

Your email address will not be published. Required fields are marked *