‘കാതൽ എൻപത് പൊതുവുടമൈ’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് ജ്യോതികയും ടോവിനോ തോമസും

ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം കാതൽ എന്പതു പൊതുഉടമയ്‌ടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. തമിഴ് താരം ജ്യോതികയും മലയാളത്തിന്റെ യുവ താരം ടോവിനോയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ഒട്ടേറ പ്രേക്ഷക പ്രശംസ നേടിയ ‘ജയ് ഭിം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ.

ലെൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ്, റിലീസിന് ഒരുങ്ങുന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർക്കൊപ്പം നിത്ത്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *