ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ഒക്റ്റോബർ 28ന്

മീത്തലെപ്പുരയിലെ സജീവന്‍ സ്വതേ അലസനും മടിയനുമാണ് . ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അയാൾ നെടുമ്പ്രയില്‍ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെണ്‍കുട്ടി സജീവന്റെ ജീവിതയത്തിലേക്കു കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ. ഈ കഥയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.എന്ന പേരിൽ സിനിമയായെത്തുന്നത്.

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ’ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷത്തിൽ എത്തുമ്പോൾ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

മലയാള സാഹിത്യത്തിലെ ശതമായ സ്ത്രീ കഥാപാത്ര സൃഷ്ടികളിൽ ഒന്നായിരുന്ന രാധിക വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. . നവ്യ നായരുടെ ശക്തമായ തിരുച്ചു വരവിന് വഴിയൊരുക്കിയ “ഒരുത്തി” എന്ന ചിത്രത്തിന് ദേശീയ അവാർഡ് ജേതാവായ ഹരികുമാർസംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആണ് നിർമ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.

മലയാളികൾ ഏറെ വായിച്ച പുസ്തകത്തിൽ നിന്നും സ്ക്രീനിലേക്ക് വരുമ്പോൾ സജീവനായി സുരാജും രാധികയായി ആൻ അഗസ്റ്റിനും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കുറെ നാളുകൾക്ക് ശേഷം കോമഡി ട്രാക്കിലേക്കുള്ള സുരാജിന്റെ തിരിച്ചു പൊക്കിനുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

ചിത്രത്തിൽ ജനാർദ്ദനൻ,മനോഹരി ജോയ്,കൈലാഷ്,സ്വാസിക,സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ,അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി,ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ. കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് (മൂവി ടാഗ്സ്).ഒക്റ്റോബർ 28ന് ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *