ഐഡിയ സ്റ്റാർസിംഗർ ഫെയിം ശ്രീനാഥ് വിവാഹിതനായി

ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകൻ ശ്രീനാഥ് ശിവശങ്കരനും തിരക്കഥാകൃത്ത് സേതുവിൻറെ മകൾ അശ്വതിയും വിവാഹിതരായി. കൊച്ചിയിൽ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സിനിമ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. ഗായകന് പുറമെ സംഗീത സംവിധായകൻകൂടിയാണ് ശ്രീനാഥ്,സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ശ്രീനാഥാണ്

Leave a Reply

Your email address will not be published. Required fields are marked *