എ രഞ്ജിത്ത് സിനിമ’

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വെച്ച് താരങ്ങളും മറ്റു അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വളരെ വിപുലമായി ക്രിസ്മസ് ദിനം ആഘോഷിച്ചു.

ഹരിശ്രീ അശോകന്‍,അജു വര്‍ഗീസ്, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണന്‍, ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.റഫീക് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *