എത്ര മനോഹരം..! പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം

സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് അരീക്കല്‍ വെള്ളച്ചാട്ടം. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികളുടെ മനസു കീഴടക്കുന്ന മനോഹര വെള്ളച്ചാട്ടമുള്ളത്. പ്രാദേശിക സഞ്ചാരികള്‍ ധാരാളമായി എത്തുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. സമൂഹമാധ്യമങ്ങളിലൂടെ അരീക്കല്‍ വെള്ളച്ചാട്ടം വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇപ്പോള്‍ സഞ്ചാരികളെത്താറുണ്ട്.

മഴക്കാലമായാല്‍ സജീവമാകുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. മഴ കൂടുന്നതോടെ വെള്ളച്ചാട്ടത്തിന്റെ വശ്യതയും ശക്തിയും വര്‍ധിക്കും. കരിങ്കല്ലുകള്‍ വിരിച്ച നടവഴി സഞ്ചാരികളുടെ യാത്ര എളുപ്പമാക്കും. മുകളിലും താഴെയും നിന്നും സഞ്ചാരികള്‍ക്കു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വലിയ മരങ്ങള്‍നിറഞ്ഞ പ്രദേശമാണിത്. ഇവിടെ നാടന്‍ ഭക്ഷണം ലഭിക്കുന്ന ഷാപ്പ് ഉള്‍പ്പെടെയുള്ള റസ്റ്റോറന്റ് ഉണ്ട്. നാടന്‍ രീതിയില്‍ പാചകം ചെയ്ത വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പിറവം-വെട്ടിമൂട് റൂട്ടിലാണ് അരീക്കല്‍ വെള്ളച്ചാട്ടം.

Leave a Reply

Your email address will not be published. Required fields are marked *