ഉപ്പുമാവ് ‘വീഡിയോ ഗാനം റിലീസായി

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ഉപ്പുമാവ് ‘ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ഫൈസല്‍ പൊന്നാനി എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം പകരുന്ന് വൈക്കം വിജയല്ക്ഷി, വിജീഷ് ഗോപാല്‍ എന്നിവര്‍ ആലപിച്ച ‘ചങ്ങാതി നന്നായയെന്നാല്‍ കണ്ണാടി…..’ എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

ശിവജി ഗുരുവായൂര്‍, ജയശങ്കര്‍, ഷാജി മാവേലിക്കര, കൊല്ലം ഷാ, കെ അജിത് കുമാര്‍, മാസ്റ്റര്‍ ആദീഷ്, സീമ ജി നായര്‍, ആതിര, മോളി കണ്ണമാലി, തസ്ലീമ മുജീബ്, സഞ്ജയ് എസ് കുമാര്‍, മായ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വൈറ്റ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ പ്രിജി കാട്ടൂര്‍, കെ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിര്‍വ്വഹിക്കുന്നു.ശ്രീമംഗലം വിജയന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം സിബു സുകുമാരന്‍, എഡിറ്റര്‍ റയാന്‍ ടൈറ്റസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവ് സൂര്യന്‍, കലരാജീവന്‍ ഇളമ്പല്‍, മേക്കപ്പ്അനില്‍ നേമം, വസ്ത്രാലങ്കാരം സൂര്യ ശ്രീകുമാര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മഹേഷ് കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *