ഉണ്ണി നല്ല റൊമാന്റിക്ക് ആകും; അതു കാണുമ്പോള്‍ എനിക്കു ചിരി വരും: ശ്രുതി രാമചന്ദ്രന്‍

യുവ നടിമാരില്‍ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രന്‍. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ശ്രുതി പ്രേക്ഷകശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.

ഉണ്ണി നല്ല കോആക്ടര്‍ ആണെന്ന് ശ്രുതി രാമചന്ദ്രന്‍. നമുക്ക് അഭിനയിക്കാനുള്ള സ്‌പേസ് തരും. റൊമാന്റിക് സീനൊക്കെ വരുമ്പോള്‍ ഉണ്ണി നല്ല റൊമാന്റിക്ക് ആകും. പക്ഷേ, എനിക്കു ചിരി വരും. അപ്പോള്‍ ഉണ്ണി കളിയാക്കും. ചാണക്യതന്ത്രം എന്ന സിനിമയുടെ ചിത്രീകരണ നാളുകള്‍ ഓര്‍മയിലെന്നും തങ്ങിനില്‍ക്കും. ഷൂട്ട് തീര്‍ന്നു വീട്ടിലേക്കു പോരാറായപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നു പുറത്തേക്കു പോകുന്ന ഫീല്‍ ആയിരുന്നു.

ഞാനൊരു നര്‍ത്തകിയാണ്. എന്റെ ഡാന്‍സ് ടീച്ചര്‍ നാരായണി ആന്റിയുടെ ക്ലാസില്‍ വച്ചാണ് സംവിധായകന്‍ രഞ്ജിത് എന്നെ കാണുന്നത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചു. സിനിമ എന്താണെന്നറിയാന്‍ എല്ലാവര്‍ക്കുമുള്ള ആഗ്രഹത്തിന്റെ പുറത്ത് സമ്മതം മൂളി. അഭിനയത്തില്‍ തുടക്കം കുറിക്കാന്‍ പറ്റിയ കളരി തന്നെയായിരുന്നു രഞ്ജിത് സാറിന്റെ ലൊക്കേഷന്‍. അഭിനയകലയെ സീരിയസായി കാണുന്നു. ചെറിയ കഥാപാത്രമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകണം എന്നാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *