ഇല്ലാത്ത മകനെ എങ്ങനെ കാണിക്കും

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ആരാധകരുള്ള നടിയാണ് ദേവി ചന്ദന. നടി മാത്രമല്ല മികച്ച നര്‍ത്തകിയും അധ്യാപികയും കൂടിയാണ് താരം. ടെലിവിഷന്‍ പരമ്പരകളിലെ നിറസാന്നിധ്യമാണ് ദേവി ചന്ദന. ദേവി ചന്ദനയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടുന്നത്. തന്റെ ചാനലിലൂടെ അടുത്തിടെ ദേവി ചന്ദന തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യം തുറന്നുപറഞ്ഞിരുന്നു. തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് താരം നല്‍കിയത്.

തനിക്ക് ഒരു മകനുണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍, തനിക്കു മകനില്ലെന്ന് താരം പറയുന്നു. വിവാഹം കഴിഞ്ഞിട്ടു കുറച്ചുവര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെ കുട്ടികളായിട്ടില്ലെന്നും താരം. പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ന്നതാണ്. നേരത്തെ ദേവി ചന്ദന ആണ്‍കുട്ടിയോടൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ആ കുട്ടി ദേവി ചന്ദനയുടെ മകനാണെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. ഫോട്ടോയ്ക്കു താഴെ മകന്റെ വിശേഷങ്ങള്‍ ചോദിച്ചു നിരവധി കമന്റുകളുമെത്തിയിരുന്നു. ഇല്ലാത്ത മകനെ എങ്ങനെയാണ് കാണിക്കേണ്ടതെന്ന് തനിക്ക് അറിയില്ലെന്നു താരം പറയുന്നു.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ലോഹിതദാസ് ചിത്രമായ കസ്തൂരിമാനില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരി വേഷത്തില്‍ എത്തിയ ദേവി ചന്ദനയുടെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരിമാന്‍ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് താരത്തിന്റെ ജനപ്രീതിക്കു കാരണം.

Leave a Reply

Your email address will not be published. Required fields are marked *