ആൾ എബൗട് ഗോൾഡ്

ലോക സിനിമ ചരിത്രത്തിൽ പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ ചലച്ചിത്രമെന്ന പ്രഖ്യാപനത്തോടെ ഒരു സിനിമ തീയേറ്ററുകളിലെത്തുന്നു. ലോകമെമ്പാടുമായി 1350 തിയേറ്ററുകളിലാണ് ഡിസമ്പർ ഒന്നായ ഇന്ന് ഈ സിനിമ പ്രദര്ശനം ആരംഭിക്കുന്നത് .

ഗോൾഡ് എന്നാണ് സിനിമയുടെ പേര് . നയൻതാരയും ,പൃഥ്വിരാജുമാണ് നായികാ നായകന്മാർ.പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.പല തവണ പല കാരണങ്ങൾ കൊണ്ട് റിലീസ് നീട്ടിവയ്ക്കപ്പെട്ടതാണ് ഗോൾഡ്. ഇതേ സംവിധായകന്റെ കഴിഞ്ഞ ചിത്രം-പ്രേമം ഏഴു വർഷം മുൻപാണ് റിലീസായത് .

ഗോൾഡിനെ സംബന്ധിച്ച ഏറ്റവും കൗതുക കരമായ കാര്യം ‘പുതുമയൊന്നുമില്ലാത്തത്’ എന്നു സംരംഭകർ തന്നെ വിശേഷിപ്പിക്കുന്ന ഈ സിനിമ ഇതിനകം അമ്പതു കോടി രൂപ തിരിച്ചു പിടിച്ചിരിക്കുന്നു.പ്രീ റിലീസ്ബിസിനെസ്സ് എന്നതാണ് വകുപ്പ്. മലയാളത്തിലെ നെടു നായക സ്ഥാനമുള്ള പൃഥ്വിരാജിന്റെ ഇത്തരത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബിസിനെസ്സ് .അജ്മൽ അമീർ,കൃഷ്ണ ശങ്കർ,ശബരീഷ് വർമ്മ,വിനയ് ഫോർട്ട്, റോഷൻ മാത്യു,മല്ലിക സുകുമാരൻ,ലാലു അലക്സ് ,ജഗദീഷ്,സൈജു കുറുപ്,സുരേഷ് കൃഷ്ണ,പ്രേം കുമാർ, ശാന്തി കൃഷ്ണ തുടങ്ങി മലയാളത്തിലെ പ്രമുഖ താര നിര തന്നെ ഗോൾഡിൽ വിവിധ കഥാപാത്രങ്ങളായി എത്തുന്നു.വൽക്കഷ്ണം കണമെല്ലോ നമുക്ക് നയൻ താരയെയും പൃഥ്വിരാജിനെയും ഒന്നിച്ചു ഒരുമിച്ച് ആദ്യമായി ഗോൾഡിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *