‘ആരോഗ്യം അനുവദിച്ചാൽ മോഹന്‍ ലാലും ഒരുമിച്ച് വീണ്ടുമൊരു സിനിമ ഉണ്ടാകും’; ശ്രീനിവാസന്‍

വീണ്ടുമൊരു മോഹൻലാൽ ശ്രീനിവാസൻ ചിത്രം തന്റെ ആരോഗ്യം അനുവദിച്ചാൽ മലയാളത്തിൽ ഉണ്ടാകുമെന്ന് നടൻ ശ്രീനിവാസൻ. തിയറ്ററിൽ നിറഞ്ഞോടുന്ന വർഷങ്ങൾക്ക് ശേഷം തിയറ്റിലെത്തി കണ്ട സന്തോഷത്തിലാണ് ശ്രീനിവാസൻ ആഗ്രഹം പങ്ക് പങ്ക് വെച്ചത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ  വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്‍റെ മനസ്സ് കവർന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നു. അതിനാല്‍ പുതുതായി ഒന്നും തോന്നിയില്ല എന്നും ശ്രീനിവാസന്‍ പറയുന്നു.

സിനിമ കണ്ടപ്പോള്‍ തനിക്കും പഴയ കാലത്തെ നൊസ്റ്റാള്‍ജിയ നിവിന്‍ പോളി നന്നായിട്ടുണ്ട്. ഗംഭീരമായിരുന്നു എന്നും ശ്രീനിവാസന്‍ പറഞ്ഞു.ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര്‍ മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന് ശ്രീനിവാസന്‍റെ സ്ക്രിപ്റ്റ് നല്‍കുമോ എന്ന ചോദ്യത്തിന് തന്‍റെ സ്ക്രിപ്റ്റ് അവന്‍ സിനിമ ചെയ്യുമോ എന്ന മറുചോദ്യമാണ് ശ്രീനിവാസന്‍ ചോദിച്ചത്. ഇതുവരെ ചോദിച്ചില്ലെന്നും ആവശ്യമാണെങ്കില്‍ സ്ക്രിപ്റ്റ് നല്‍കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

മോഹന്‍ ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആരോഗ്യപരമായി ശരിയല്ലാത്തതാണ് ഇത് നടക്കാത്തതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *