ആനന്ദം പരമാനന്ദം വീഡിയോ ഗാനം റിലീസായി

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമര്‍, എന്റെര്‍ടൈനറായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മൂവീസിലൂടെ റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍, പ്രണവം ശശി എന്നിവര്‍ ആലപിച്ച ‘അക്കരെ നിക്കണ…’ എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

‘പഞ്ചവര്‍ണ്ണത്തത്ത’, ‘ആനക്കള്ളന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തതരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒ.പി. ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി.എസ്. പ്രേമാനന്ദന്‍, കെ. മധു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം. സിന്ധുരാജ് എഴുതുന്നു. തികഞ്ഞ ഫാമിലി ഹ്യൂമര്‍ ഫാന്റസി ചിത്രമായ ഇതില്‍ ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി പറയുന്നത്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തികരിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്ന് എത്തുന്ന പി.പി. ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദിവാകരക്കുറുപ്പിനെ ഇന്ദ്രന്‍സും, പി.പി.ഗിരീഷിനെ ഷറഫുദീനും അവതരിപ്പിക്കുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണനാണ് നായിക.

അജുവര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസാകരമായ കഥാപാത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിന്റെ ‘സുധനളിയനാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍, ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *