അവസരങ്ങൾ നഷ്ടമായി, കാരണമറിയില്ലെന്ന് ഭൂമിക

മലയാളത്തിനും പ്രിയപ്പെട്ട നടിയാണ് ഭൂമിക ചൗള. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്പുരി തുടങ്ങി ചിത്രങ്ങളിലും ബോളിവുഡ് സുന്ദരി അഭിനയിച്ചിട്ടുണ്ട്. തനിക്കു നൽകാമെന്നു പറഞ്ഞ പല വേഷങ്ങളും പിന്നീട് ലഭിച്ചില്ലെന്നും അതിന്റെ കാരണങ്ങളറിയില്ലെന്നും ഒരു അഭിമുഖത്തിൽ താരം വെട്ടിത്തുറന്നു പറഞ്ഞു.

ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ബജ്റാവു മസ്താനിയിലും തനിക്കു വേഷമുണ്ടായിരുന്നെന്നും പിന്നീട് തന്നെ മാറ്റുകയായിരുന്നുവെന്നും ഭൂമിക പറഞ്ഞു. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗംഭീര ഹിറ്റായി മാറിയിരുന്നു. കഥാപാത്രത്തിന് വേണ്ടിയുള്ള സ്‌ക്രീൻ ടെസ്റ്റ് വരെ നടത്തിയിരുന്നു.

കുറച്ചുനാളുകൾക്കു ശേഷം കരിയറിൽ മറക്കാനാകാത്ത അനുഭവമുണ്ടായി. ഒരു സിനിമയ്ക്കു വേണ്ടി സ്‌കീൻ ടെസ്റ്റ് നടക്കുന്നു. അന്നൊരു സിൽക്ക് സാരിയായിരുന്നു ധരിച്ചിരുന്നത്. ഫോട്ടോ ഷൂട്ടിനിടയിൽ എന്റെ സാരിക്ക് തീപിടിച്ചു. ഷൂട്ടിന്റെ ഭാഗമായി എന്റെ കൈയിൽ അവർ ഒരു ചിരാത് നൽകിയിരുന്നു. എന്റെ സാരിയിലേക്കു വഴുതിവീഴുകയായിരുന്നു. അതിലെ എണ്ണയും തിരിയുമൊക്കെ ദേഹത്തേക്ക് വീണു. കഷ്ടകാലം, പിന്നീട് ആ സിനിമയിലേക്കും വിളിച്ചില്ലെന്നു ഭൂമിക പറഞ്ഞു. മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലും ഇതുതന്നെയാണ് നടന്നതെന്നും ഭൂമിക.

Leave a Reply

Your email address will not be published. Required fields are marked *