അര്‍ഹയ്ക്ക് പിറന്നാള്‍ മധുരം ,മകളുടെ വീഡിയോ പോസ്റ്റ് ചെയ്ത് അല്ലു

പിറന്നാള്‍ ദിനത്തില്‍ ആറു വയസുകാരി മകളുടെ വീഡിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത് തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. അല്ലുവിന്റെ മകള്‍ അര്‍ഹയുടെ പിറന്നാളിന്ന്. കുഞ്ഞു അര്‍ഹയ്ക്ക് ആശംസകളറിയിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് കമന്റ് ഇട്ടത്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ടു ദ ക്യൂട്ടനസ് ഓഫ് മൈ ലൈഫ്’ എന്ന തലക്കെട്ടോടെയാണ് അല്ലു വീഡിയോ പോസ്റ്റ് ചെയ്തത്. മഞ്ഞ ടീഷര്‍ട്ട് ആണ് അര്‍ഹ ധരിച്ചിരിക്കുന്നത്. വീടിനുള്ളില്‍ നടക്കുന്ന വീഡിയോ ആണിത്.

പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂള്‍ ആണ് അല്ലുവിന്റെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ ക്യാമറാമാന്‍ മിര്‍സ്ലോവ് കുബ ബ്രോസെക് കഴിഞ്ഞ ദിവസം ഇന്‍സ്റ്റയില്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. പുഷ്പ: ദി റൂളില്‍ അല്ലു അര്‍ജുനൊപ്പം മലയാളി താരം ഫഹദ് ഫാസിലുമുണ്ട്. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ഫഹദിന്. പുഷ്പയില്‍ ചന്ദനക്കള്ളക്കടത്തുകാരനായ ലോറി ഡ്രൈവറുടെ വേഷമായിരുന്നു അല്ലു അവതരിപ്പിച്ചത്. മുന്നൂറു കോടി കളക്ട് ചെയ്ത ചിത്രമായിരുന്നു പുഷ്പ. ഹിന്ദി പതിപ്പിനുതന്നെ നൂറു കോടി കളക്ഷന്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *