അയല്‍വാശി’ തുടങ്ങി

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മവും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ നടന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ്ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജഗദീഷ് , നസ്ലിന്‍, ഗോകുലന്‍, നിഖില വിമല്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു.

തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരി ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറില്‍ ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ്‌റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരംമഷാര്‍ ഹംസ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജി പുല്‍പ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *