‘അന്ന് ദിലീപേട്ടൻ ആശ്വസിപ്പിച്ചു, അടുത്തതവണ നോക്കാമെന്ന് പറഞ്ഞു’: ഷാജോൺ

കോമഡിയും ക്യാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് കലാഭവൻ ഷാജോൺ. മികച്ച മിമിക്രി താരം കൂടിയായ ഷാജോൺ സ്റ്റേജ് ഷോയുമായി ധാരാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സിനിമയിലെ തൻറെ ആദ്യകാലങ്ങൾ കയ്‌പ്പേറിയതായിരുന്നുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്.

പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി ചേട്ടനാണ് തിരക്കഥ. ശശിശങ്കർ സാറായിരുന്നു സംവിധാനം.

ആദ്യം പേരു പറഞ്ഞപ്പോൾ ശശി സാറിനെന്നെ മനസിലായില്ലായിരുന്നു. നേരിട്ട് കണ്ടപ്പോൾ, എന്നെ അറിയാം ഇയാൾ ഓക്കെയാണ് എന്ന് പറഞ്ഞു. ഞാൻ ദിലീപേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു. അതിനുശേഷം റഷീദിക്ക വന്ന് മേക്കപ്പ് ഇട്ടു നോക്കി. കോസ്റ്റ്യൂമർ ഡ്രസിൻറെ അളവൊക്കെ എടുത്തു. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത് പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല.

പിന്നീടു ഞാൻ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്. കുഴപ്പമില്ലടാ, നമുക്ക് അടുത്ത തവണ പിടിക്കാമെന്നും ദിലീപേട്ടൻ പറഞ്ഞു. ഞാൻ അങ്ങനെ ഒരുപാട് സങ്കടപ്പെടുന്ന ഒരാളൊന്നുമല്ല. കുറച്ച് ദിവസം ഒരു സങ്കടമുണ്ടായിരുന്നു- ഷാജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *