അന്ന് അയാളെ മാത്രം ഞാൻ കെട്ടിപ്പിടിച്ചില്ല; പിന്നീടയാൾ പിറകിലൂടെ വന്നു; ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ സജീവ സാന്നിധ്യമാണിപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ മലയാള സിനിമ. തെറ്റായ സമീപനത്തെയും സാ​ഹചര്യത്തെയും മുൻകൂട്ടി തിരിച്ചറിയാൻ പറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മുന്നിലുന്ന ആളെ മനസിലാക്കാൻ തനിക്ക് പറ്റാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. എനിക്ക് മനസിലായത് പോലെ ഞാൻ പെരുമാറില്ല. പക്ഷെ ഞാൻ മനസിലാക്കും. ഈയടുത്ത് ഒരു വർക്ക്ഷോപ്പിൽ പോയി. അല്ലാതെ ഞാൻ ആൺ പെൺ വ്യത്യാസമില്ലാതെ ​ഗുഡ് മോർണിം​ഗ് പറഞ്ഞ് കെട്ടിപ്പിടിക്കും. ഒരാളെ ഞാൻ കെട്ടിപ്പി‌ടിക്കുന്നില്ല. എന്തുകാെണ്ടെന്ന് അറിയില്ല. പക്ഷെ എനിക്ക് അയാളെ കെട്ടിപ്പിടിക്കേണ്ട. അത് എന്റെ ബോഡി സെൻസ് ചെയ്യുന്നതാണെന്ന് പിന്നീട് ഞാൻ മനസിലാക്കി.

ഞാൻ മാറി നിൽക്കുന്നുണ്ടെന്ന് ഈ വ്യക്തിയും മനസിലാക്കി. ഒരു ദിവസം ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കവെ പിറകിൽ നിന്ന് വന്ന് എന്നെ കെട്ടിപ്പി‌ടിച്ചു. തെറ്റായ രീതിയിലായിരുന്നില്ല. ചെയറുണ്ട്. രണ്ട് സെക്കന്റെ എന്റെ ശരീരം മുഴുവൻ വിറച്ചു. സാധാരണ ഒരു വ്യക്തി ഒരാൾ അകലം പാലിക്കുന്നത് കണ്ടാൽ അവർക്ക് വളരെ കോൺഫിഡൻസ് ഉണ്ടെങ്കിൽ നേരിട്ട് വന്ന് ചോദിക്കും. അല്ലെങ്കിൽ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് അനുവാ​ദം ചോദിക്കും. പക്ഷെ ഇങ്ങനെ ചെയ്തത് അത്ര ശരിയല്ല. എന്റെ തോന്നൽ ശരിയാണെന്നാണ് അതിനർത്ഥം. മുമ്പ് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ജഡ്ജ്മെന്റലാകുന്നതെന്ന് ചിന്തിക്കുമായിരുന്നു. പക്ഷെ അത് ജഡ്ജ്മെന്റല്ല, ഒരു സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ്. അതില്ലെങ്കിൽ താൻ അപ‌കടത്തിൽ പോയി ചാ‌ടുമെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.  

Leave a Reply

Your email address will not be published. Required fields are marked *