ഷമിക്ക് ടി20 ലോകകപ്പും, ഐ.പി.എല്ലും നഷ്ടമാകും; തിരിച്ചെത്തുക സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയിൽ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജൂണിൽ നടക്കാനിരിക്കെ ഇന്ത്യൻ ടീമിന് നിരാശയുടെ വാർത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇത്തവണ ലോകകപ്പിൽ കളിക്കാനാവില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. മാർച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2023 ൽ…

Read More

കുരങ്ങനെന്താ പ്രസംഗത്തിനിടയിൽ കാര്യം..? വേദിയിൽ അപ്രതീക്ഷിതമായി എത്തിയ ‘അതിഥി’യെ കണ്ട് എല്ലാവരും ഞെട്ടി

ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗം കേൾക്കാൻ അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കണ്ട് വേദിയിലും സദസിലുമിരുന്നവർ തെല്ലൊന്ന് അസ്വസ്ഥരായി. അതിഥി അക്രമകാരിയല്ലെന്നു മനസിലായതോടെ എല്ലാവരും ആശ്വസിക്കുകയും സുഷമ തൻറെ പ്രസംഗം തുടരുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന പൊതുസമ്മേളനത്തിനിടെയാണ് വിചിത്രസംഭവം ഉണ്ടായത്. ഭിവണ്ടിക്ക് സമീപമുള്ള ഖാർദിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി ഒരു കുരങ്ങ് വേദിയിലേക്കെത്തുകയായിരുന്നു. കുരങ്ങ് വേദിയിലെത്തുന്നതും അവിടെ നിലയുറപ്പിക്കുന്നതും വീഡിയോയിൽ കാണാം. എക്‌സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൻ തരംഗമായി മാറി. ഷിൻഡെ സേനയ്ക്കെതിരേ സുഷമ…

Read More

വൃഷണ വേദന നിസാരമായി കാണരുത്

ശാരീരിക പരിക്കുകൾ, അണുബാധകൾ, വീക്കം, ആരോഗ്യപരമായ അവസ്ഥകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ വൃഷണ വേദനയ്ക്കു കാരണമാകാം. വൃഷണങ്ങൾക്ക് നേരിട്ടുള്ള ആഘാതമോ ആഘാതമോ പോലുള്ള പരിക്കുകൾ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. നേരിട്ടുള്ള പ്രഹരം, സ്‌പോർട്‌സുമായി ബന്ധപ്പെട്ട അപകടങ്ങൾ, അല്ലെങ്കിൽ ഗ്രോയിൻ ഏരിയ ഉൾപ്പെടുന്ന അപകടങ്ങൾ എന്നിവ പോലെ വൃഷണങ്ങൾക്കുണ്ടാകുന്ന ആഘാതം അല്ലെങ്കിൽ പരിക്കുകൾ വൃഷണ വേദനയിലേക്ക് നയിച്ചേക്കാം. എപ്പിഡിഡൈമിറ്റിസ് അല്ലെങ്കിൽ ഓർക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകൾ കടുത്ത അസ്വാസ്ഥ്യവും കഷ്ടപ്പാടും ഉണ്ടാക്കും. വൃഷണത്തിലേക്കുള്ള…

Read More

മാനനഷ്ടക്കേസിൽ ട്രംപിനെതിരെ കോടതി; മാധ്യമപ്രവർത്തകയ്ക്ക് 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

അമേരിക്കയിൽ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച  ട്രംപ്  അപ്പീൽ പോകുമെന്നും അറിയിച്ചു.  2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വർഷം മുൻപ് ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരൾ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു…

Read More

അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്

അന്തരിച്ച അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അസ്സബാഹിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്. അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം ബയാൻ പാലസിൽ അനുശോചനം അറിയിക്കുവാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് വന്നെത്തിയത്. ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ-സദൂൻ, നാഷണൽ ഗാർഡ് ചീഫ് ശൈഖ് സാലം അലി അസ്സബാഹ്, രാജ കുടുംബാഗങ്ങള്‍ എന്നീവരോടും…

Read More

രാജസ്ഥാനിൽ ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്ത്; ബി.എ.പി സ്ഥാനാർഥിയുടെ വിജയം 69,166 വോട്ടിന്

രാജസ്ഥാനിലെ ചോരാസി നിയമസഭാ മണ്ഡലത്തിൽ ഭാരത് ആദിവാസി പാർട്ടി (ബിഎപി) സ്ഥാനാർഥി രാജ്കുമാർ റോട്ട് വിജയിച്ചതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലമാണിത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുപ്രകാരം 69,166 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റോട്ട് വിജയിച്ചത്. 1,11,150 വോട്ടുകളാണ് അദ്ദേഹം നേടിയത്.  അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുണ്ടായത്. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബിജെപി, മധ്യപ്രദേശ് നിലനിർത്തി. തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്‌സഭ…

Read More

നടി തൃഷക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്

നടി തൃഷക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയതിന് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. തൗസന്‍റ് ലൈറ്റ്സിലെ ഓൾ വുമൺ പൊലീസ് സ്‌റ്റേഷനാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തത്. ദേശീയ വനിതാ കമ്മീഷന്‍റെ പരാതിയിലാണ് നടപടി. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ…

Read More

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കർണാടകയിലെ യുവ സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. മൈൻ ആൻഡ് ജിയോളജി ഡിപാർട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ പ്രതിമ (37) ആണ് ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. സുബ്രമണ്യപുരയിലെ വീട്ടിലാണ് പ്രതിമ കുത്തേറ്റ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ ഡ്രൈവറാണ് പ്രതിമയെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്. മകനും ഭർത്താവും തീർഥഹള്ളിയിലായതിനാൽ പ്രതിമ ഒറ്റയ്ക്കായിരുന്നു. രാത്രി എട്ടരയോടെ പ്രതിമ കൊല്ലപ്പെട്ടുവെന്നാണ് വിവരം. രാത്രിയിൽ ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ പ്രതിമയുടെ സഹോദരൻ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.  സിസിടിവി ദൃശ്യങ്ങൾ…

Read More

‘മമതയ്ക്ക് സ്‌പെയിനിൽ പോകാൻ കഴിയും, നാട്ടുകാരുടെ ‘പെയിൻ’ അറിയാൻ കഴിയില്ല’; കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി 

ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടി ഡൽഹിയിൽ കോൺഗ്രസും മമതാ ബാനർജിയും കൈകോർക്കുമ്പോൾ ബംഗാളിൽ ഇരുപാർട്ടികളും തമ്മിൽ പോര് രൂക്ഷം. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കോൺഗ്രസ് ബംഗാൾ അധ്യക്ഷനും ലോക്‌സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി രൂക്ഷമായ ആരോപണങ്ങളാണു നിരന്തരം ഉന്നയിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തു ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിനിടെ മമത നടത്തുന്ന സ്പെയിൻ യാത്രയ്ക്കെതിരെയാണ് ചൗധരി ഒടുവിൽ രംഗത്തെത്തിയത്. മമതയ്ക്ക് സ്പെയിനിൽ പോകാൻ കഴിയും പക്ഷേ നാട്ടുകാരുടെ ‘പെയിൻ’ (വേദന) അറിയാൻ കഴിയില്ലെന്ന് ചൗധരി കുറ്റപ്പെടുത്തി….

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ; കെ.ബാബു എം.എൽ.എയ്ക്ക് തിരിച്ചടി, ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീംകോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.ബാബു എം.എൽ.എയ്ക്ക് തിരിച്ചടി.ഹൈക്കോടതി നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി നിർദേശം നൽകി. കെ. ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേ സമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്ന് കോടതി അറിയിച്ചു. സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം…

Read More