ഖി​സൈ​സി​ൽ 32 പു​തി​യ റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​യി

അ​ൽ ഖി​സൈ​സ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 32 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും തെ​രു​വു​വി​ള​ക്ക്​ സ്ഥാ​പി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി. വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പൂ​ർ​ത്തി​യാ​യ​ത്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി​യാ​ണ് (ആ​ർ.​ടി.​എ)​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 10കി.​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ 32 റോ​ഡു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം മ​ണി​ക്കൂ​റി​ൽ 500ൽ ​നി​ന്ന്​ 1500 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി 200 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യ മേ​ഖ​ല 1,2,3,4,5 ഏ​രി​യ​ക​ളി​ലാ​യാ​ണ്​ റോ​ഡ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മാ​ൻ സ്​​ട്രീ​റ്റ്, ബെ​യ്​​റൂ​ത്ത്​ സ്​​ട്രീ​റ്റ്,…

Read More

പിടിക്കൊടുക്കാതെ ധോണി; ഐപിഎല്ലിൽ തുടരുമോ, ഇല്ലയോ? ഉത്തരമില്ല

ഐപിഎല്ലിൽ തുടരുമോ എന്ന് വ്യക്തമാക്കാതെ എം എസ് ധോണി. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് ശേഷം വിക്കറ്റ് കീപ്പറായ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നലെ താരം സ്വന്തം നാടായ റാഞ്ചിയിലേക്ക് പോയി. ഈ സീസൺ തുടങ്ങിയ നാൾ മുതൽ ധോണി അടുത്ത സീസൺ കളിക്കുമോ എന്ന ചർച്ച സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിം​ഗ്സ് സിഇഒ കാശി വിശ്വനാഥനും ഇക്കാര്യത്തിൽ മറുപടിയില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്നാണ് ടീം മാനേജ്മെന്റിന്റെ…

Read More

ബസിൽനിന്ന് കണ്ടക്ടർ തള്ളിയിട്ട 68-കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68-കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയുംചെയ്തിരുന്നു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനെ ബസില്‍നിന്ന് തള്ളിയിട്ടത്. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍…

Read More

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പൊലീസിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള…

Read More

ഏകാന്തത ഒഴിവാക്കാനായി ടിവി ഇട്ടുകൊടുത്തു..ഒടുവിൽ; ഒരുകോടിയിലധികം പൂച്ചകളും നായകളും ടിവിക്ക് അടിമകളാണെന്ന് പഠനം

മണീക്കൂറുകളോളം ടീവിയുടെ മുന്നിൽ കുത്തിയിരുന്നതിന് അമ്മയുടെ വഴക്കു കേൾക്കാത്തവർ കുറവായിരിക്കും അല്ലെ? എന്നാൽ ഇപ്പോൾ ടീവി കാണുന്നതിൽ മനുഷ്യരെ കടത്തിവെട്ടിയിരിക്കുകയാണ് നമ്മുടെ പെറ്റസ്. വളർത്തുമൃ​ഗങ്ങളെ കുടുംബാ​ഗങ്ങളായിട്ടാണ് ഇന്ന് പലരും കാണുന്നത്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാ​ഗമായ അവർ മനുഷ്യരുടെ പല സ്വഭാവങ്ങളും പഠിക്കുന്നുണ്ടത്രെ. നമ്മുടെ പെറ്റുകളിൽ വലിയൊരു ശതമാനവും ടെലിവിഷന് അടിമയാണെന്നാണ് പുതിയൊരു പഠനം പറയ്യുന്നത്. ഇവ ​ഗോ​ഗിൾബോക്സ് പെറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെയാണ്, യുകെയിലെ വോർസെസ്റ്റർ ബോഷ്, ഏകദേശം 2,000 വളർത്തുമൃഗങ്ങളുടെ ഉടമകളിൽ പഠനം നടത്തിയത്….

Read More

കോഴിക്കോട്ട് ബാലവിവാഹം; 15 വയസ് പ്രായമേ ഉള്ളൂ എന്ന് പെൺകുട്ടി: യുവാവിനെതിരെ കേസ്

എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പതിനഞ്ച് വയസ് പ്രായമേ ഉള്ളൂ എന്ന് പെൺകുട്ടി തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. യുവാവും പെൺകുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്. 

Read More

റിയാസ് മൗലവി വധക്കേസ് വിധി; ഞെട്ടിപ്പിക്കുന്നത്, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട് മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ ഫറഞ്ഞു. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. റിയാസ് മൗലവിയുടെ…

Read More

ഗൃഹനാഥകൾക്ക് മാസം 3000: 133 വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ ലഭ്യമാക്കുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് പാർട്ടി ഉറപ്പുനൽകുന്നു.ആകെ 133 വാഗ്ദാനങ്ങളാണു പത്രികയിലുള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പത്രിക പുറത്തിറക്കിയത്. ഗവർണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാനവും തമ്മിലുള്ള പോരു തുടരുന്നതിനിടെയാണ്…

Read More

സർഫറാസ് ഖാനും ധ്രുവ് ജുറൈലിനും നേട്ടം; ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ച് താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ രണ്ട് യുവതാരങ്ങള്‍ക്ക് കൂടി ബിസിസിഐ വാര്‍ഷിക കരാര്‍ ലഭിച്ചു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ചത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ട്വനറി-20 മത്സരങ്ങളോ കളിച്ച താരങ്ങള്‍ സ്വാഭാവികമായും സി ഗ്രേഡ് കരാറിന് അര്‍ഹരാകും. മൂന്ന് ടെസ്റ്റുകള്‍ കളിച്ചതോടെയാണ് സര്‍ഫറാസിനും ജുറെലിനും…

Read More

ശബരി റെയിൽപാത നിർമാണത്തിന് സന്നദ്ധത അറിയിച്ച് കെ റെയിൽ; ഇരട്ടപ്പാതയും പരിഗണനയിൽ

ശബരി റെയിൽപാതയുടെ (അങ്കമാലി–എരുമേലി) നിർമാണജോലി ഏറ്റെടുക്കാൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സന്നദ്ധത അറിയിച്ചു. കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നിലവിൽ കെ റെയിലിനെ ഏൽപിച്ചിട്ടുണ്ട്.   ശബരി റെയിൽ നിർമാണച്ചെലവിൽ പകുതി മുടക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും കേരളം ഇതുവരെ രേഖാമൂലം സമ്മതം നൽകിയിട്ടില്ല….

Read More