ലോക കപ്പിന് ഇനി മുപ്പത് നാൾ ; തുർക്കി സൈനിക വിഭാഗം ദോഹയിൽ എത്തി
ദോഹ : ലോകകപ്പിന് ഇനി 30 ദിവസങ്ങൾ ബാക്കി നിൽക്കെ തുർക്കി സൈനിക വിഭാഗം ഖത്തറിൽ എത്തി. സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് സൈന്യം ഖത്തറിൽ എത്തിയിരിക്കുന്നത്. സൈനികരെ അംബാസിഡർ മുസ്തഫ ഗോക്സു സ്വാഗതം ചെയ്തു.ടൂർണമെന്റിന്റെ വിജയത്തിനായി ഖത്തറിനൊപ്പം പ്രവർത്തിക്കാനും ആവശ്യമായ പിന്തുണ നൽകാനും തുർക്കി എപ്പോഴും തയ്യാറാണെന്നും എംബസി ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി, നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി കലാപ പ്രതിരോധ പോലീസ്, ബോംബ്…