ബഫർസോൺ വിഷയം ഗൗരവമുള്ളത്; കർഷകരെ സർക്കാർ സഹായിക്കും; എംവി ജയരാജൻ
ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. നേരത്തെ കോൺഗ്രസ് സർക്കാർ 10 കിലോമീറ്ററാണ് ദൂരപരിധി ആണ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധി പ്രായോഗികമല്ല. ഉപഗ്രഹ സർവേയെ കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കാൻ തീരുമാനിച്ചത്. കർഷകരെ സഹായിക്കാൻ സിപിഎം ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്.അവരുടെ വികാരവും വിചാരവും…