എഐ ക്യാമറ അഴിമതി: ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണ വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും

എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച്‌ ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്ബനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രസാദിയോ കമ്ബനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്ബനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് കണ്‍സോര്‍ഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു…

Read More

ഇനി മുതൽ മണിക്കൂറിന് 10 റിയാൽ; റിയാദ് വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് ഉയർത്തി

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും പത്ത് റിയാലായാണ് വർധിപ്പിച്ചത്. കൂടാതെ വിവിധ പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ടെർമിനലിനോട് ഏറ്റവും അടുത്തുളള ഹ്രസ്വകാല പാർക്കിംഗിനും, അന്താരാഷ്ട്ര പാർക്കിംഗിനും മണിക്കൂറിന് 10 റിയാലും പരമാവധി പ്രതിദിനം 130 റിയാലുമാണ് പരിഷ്‌കരിച്ച പാർക്കിംഗ് ഫീസ്. എന്നാൽ അന്താരാഷ്ട്ര പാർക്കിംഗിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി….

Read More

ക്യൂൻ മേരി ആഢംബര യാത്രാ കപ്പർ ദുബൈയിലെത്തി

ലോകത്തിലെ വലിയ ആഢംബര യാത്രാ കപ്പലുകളിലൊന്നായ ക്യൂൻ മേരി 2 കുനാർഡ് ആദ്യമായി ദുബൈയിൽ നങ്കുരമിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഭാഗമായാണ് കപ്പൽ ദുബൈയിലെത്തിയത്. ഗൾഫ് കടലിൽ മൂന്ന് മുതൽ ഏഴ് ദിവസം വരെ യാത്ര ചെയ്യാം. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 995 ദിർഹമാണ് ചെലവ് വരിക. 14 നിലകളുളള, കടകളും സ്‌പോർട്‌സ് കോർട്ടുകളുമുളള കടലിലെ ഏറ്റവും വിശാലമായ കപ്പലുകളിലൊന്നാണ് ക്വീൻ മേരി 2. കപ്പലുകളിൽ മൂന്ന് കുളങ്ങളും ഒരു സ്പായും ഉണ്ട്….

Read More

എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്‌മെൻറ് നേതാവും മുൻ കോൺഗ്രസ് നേതാവുമായ പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരൻ. എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻതൻറെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു….

Read More

പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ശൈഖ ഹിന്ദ്

പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ക്രിസ്ത്യൻ സമുദായത്തിൽപെട്ടവരെയും അവഹേളിക്കുന്ന, കൊലപ്പെടുത്താനും രാജ്യത്തിൽനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിൻറെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ല. സമൂഹത്തിൻറെ സുരക്ഷക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ രാജ്യം തയാറാകണം. സമാധാനപരമായ യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ. എന്നാൽ, ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്‌ലിംകൾ അറിയാതെ വാങ്ങുകയും അതുവഴി…

Read More

യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഏപ്രിൽ 1 മുതൽ ഡബ്ല്യുപിഎസ് മുഖേന

യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സമയപരിധിക്കകം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടു. കമ്പനികൾക്ക് മാത്രമല്ല വ്യക്തിഗതമായും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്‌സ്‌ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം പിൻവലിക്കാം.  വീട്ടുവേലക്കാർ, ആയമാർ, പാചകക്കാർ, പൂന്തോട്ട പരിപാലകർ, ഡ്രൈവർമാർ, സുരക്ഷാ ഉദ്യോഗസഥർ,  കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നവർ,…

Read More

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’, സർക്കാരിന് ഒളിക്കാനുണ്ടെന്ന് സീതാറാം യെച്ചൂരി

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിന് എന്തൊക്കെയോ ഒളിക്കാൻ ഉണ്ടെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കേരളത്തിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. എറണാകുളം ലോകോളേജിലും , പാലക്കാട് വിക്ടോറിയ കോളേജിലും പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു.

Read More

കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ യുവതിയെ മനുഷ്യ അസ്ഥി കഴിപ്പിച്ചു, ഭർത്താവും കുടുംബവും അറസ്റ്റിൽ

മഹാരാഷ്ട്രയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ 28 വയസ്സുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ച 7 പേർ അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പുണെയിലാണ് സംഭവം. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നടന്ന ദുർമന്ത്രവാദത്തിൽ മനുഷ്യന്റെ എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി യുവതിയെ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.2019ലാണ് യുവതിയുടെ വിവാഹം നടന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ പൂജയും വഴിപാടുമായി കഴിയുകയായിരുന്നു. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ദുർമന്ത്രവാദം നടത്തുകയായിരുന്നുവെന്ന് സിൻഹാദ്…

Read More

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി; ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടി

നിർബന്ധിത മതപരിവർത്തനം ഗൗരവകരമെന്ന് ആവർത്തിച്ച് സുപ്രീം കോടതി.വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല .ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പരിഗണിക്കുന്നത് .ഏറെ ഗൗരവമുള്ള വിഷയമാണെന്നും നിർബന്ധിത പരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായ നൽകിയ ഹർജിയാണിത്.നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി നേരത്തെ  വ്യക്തമാക്കിയിരുന്നു.ഹർജികളിൽ അറ്റോർണി ജനറലിൻ്റെ സഹായം സുപ്രീം കോടതി തേടി.കേസില്‍ അമ്മിക്കസ് ക്യൂറിയായി  ഹാജരാകാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഏകീകൃത സിവില്‍…

Read More

വെള്ളിത്തിരയില്‍ മഹാവിസ്മയം; അവതാര്‍ 7000 കോടി പിന്നിട്ടു!

അവതാര്‍: ദി വേ ഓഫ് വാട്ടര്‍ – ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസുകീഴടക്കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതുപോലെ ബോക്‌സ് ഓഫിസ് കളക്ഷന്‍ റെക്കോര്‍ഡുകളും തര്‍ക്കാനൊരുങ്ങുകയാണ് വെള്ളിത്തിരയില്‍ മഹാവിസ്മയം തീര്‍ക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം. ഇതുവരെ ബോക്‌സ് ഓഫിസ് കളക്ഷന്‍ 7000 കോടി പിന്നിട്ടിരിക്കുകയാണ്. ഡിസംബര്‍ 16നാണ് ഇന്ത്യയില്‍ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ – പ്രദര്‍ശനത്തിനെത്തിയത്. യുഎസിലും അന്നു തന്നെയാണ് ചിത്രം റിലീസായത്. ലണ്ടനില്‍ ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്തത്. ചലച്ചിത്രപ്രേമികള്‍ മാത്രമല്ല, സിനിമാരംഗത്തു…

Read More