
നാല് വർഷത്തിനുള്ളിൽ സ്വദേശിവത്കരണം 10% ലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ
അബുദാബി : നാലു വർഷത്തിനുള്ളിൽ സ്വദേശിവത്ക്കരണം 10% ലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ. ഇതിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന യു എ ഇ യിലെ സ്വകാര്യ കമ്പനികളിൽ 2% സ്വദേശിവത്ക്കരണം പാലിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി…